ഡല്‍ഹി: ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ അത്യുഗ്ര പ്രഹര ശേഷിയുള്ള ബൊഫോഴ്സ് പീരങ്കികൾ വിന്യസിച്ച് ഇന്ത്യ. ഏത് സമയവും പ്രവര്‍ത്തിക്കാന്‍ സജ്ജമായ രീതിയിലാണ് കിഴക്കന്‍ ലഡാക്കില്‍ ബൊഫോഴ്സിനെ വിന്യസിച്ചിരിക്കുന്നത്.
1980-കള്‍ മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകുന്ന മൂര്‍ച്ഛയേറിയ ആയുധമാണ് ബൊഫോഴ്സ് പീരങ്കികള്‍. ലോ ആംഗിളിലും ഹൈ ആംഗിളിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ബൊഫോഴ്സ് പീരങ്കികളുടെ പ്രത്യേകത. കാര്‍ഗില്‍ യുദ്ധവിജയത്തിലും ബൊഫോഴ്സ് പീരങ്കികളുടെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു. പാക് ബങ്കറുകളും സൈനിക താവളങ്ങളും തകര്‍ത്തെറിഞ്ഞ ബൊഫോഴ്സ് ഉയര്‍ന്ന മലനിരകളില്‍ നിലയുറപ്പിച്ച പാക് പട്ടാളത്തിനും കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്.
സമാനമായ രീതിയില്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് ബൊഫോഴ്സ് പീരങ്കികള്‍ എത്തുമ്പോള്‍ ഇന്ത്യ ചൈനയ്ക്ക് നല്കുന്ന സന്ദേശവും മറ്റൊന്നല്ല. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യപ്പെട്ടാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
Discussion about this post