ഡല്‍ഹി : ചൈനീസ് അതിർത്തിയിൽ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങി കരസേന മേധാവി എംഎം നരവാനെ. നിയന്ത്രണ രേഖയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് നരവാനെ ജമ്മു കശ്മീരില്‍ എത്തുന്നത്. ഇതിന് പുറമേ ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.
ജമ്മു കശ്മീരില്‍ എത്തുന്ന നരവാനെ ഉന്നത സൈനിക കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ലഡാക്കിലെ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് അതിര്‍ത്തിയിലും കശ്മീരിലും പുലര്‍ത്തുന്നത്.
Discussion about this post