യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ദിഖും ഭാമയും കൂറു മാറിയതിനെതിരെ പ്രതികരണവുമായി ആഷിക് അബു. ക്രൂരതയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇരുവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
തല മുതിർന്ന നടനും നായികനടിയും കൂറു മാറിയതിൽ അതിശയമില്ലെന്നും, ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരുമെന്നും ആഷിക് അബു വ്യക്തമാക്കി. നിയമ സംവിധാനത്തെയും പൊതുജനങ്ങളെയും എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്നിവർ കരുതുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി എന്താണെങ്കിലും, അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകളടയുന്നതുവരെ ഇരയ്ക്കൊപ്പം ഉണ്ടാകുമെന്നും ആഷിക് അബു രേഖപ്പെടുത്തി.












