പത്തനാപുരം: നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് സംഘടനാപ്രവര്‍ത്തനത്തില്‍ തെറ്റായ നടപടികള്‍ ഉണ്ടായെന്നാരോപിച്ച് സി.പി.ഐ പട്ടാഴി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ രാജിക്കത്ത് നല്കി. ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേരാണ് രാജിക്കത്ത് നല്‍കിയത്.
അകാരണമായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെ നീക്കം ചെയ്തെന്നും അനധികൃതമായി പാറക്വാറി ഉടമകളെ മണ്ഡലം കമ്മിറ്റി നേതാക്കള്‍ സഹായിക്കുന്നുവെന്നും ആരോപിച്ചാണ് പ്രാദേശികതലത്തിലെ നേതാക്കള്‍ രാജിവെച്ചത്.
പഞ്ചായത്ത് അംഗങ്ങളായ എ.ആര്. അനുരാജ്, മീനം രാജേഷ് എന്നിവരെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ഇതിനുപുറമെ ലോക്കല്‍ കമ്മിറ്റി കൂടുന്നതിനും ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനും മണ്ഡലം കമ്മിറ്റി തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അഞ്ച് പേര് ലോക്കല്‍ കമ്മിറ്റിയിലും ഒരാള്‍ മണ്ഡലം കമ്മിറ്റിക്കുമാണ് രാജിക്കത്ത് കൈമാറിയത്. ഇതിനുപുറമെ സി.പി.ഐ ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പരാതിയും നല്‍കിയിട്ടുണ്ട്.
Discussion about this post