തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. സ്വപ്ന സുരേഷിന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ പലതവണ പോയിട്ടുണ്ടെന്ന ആരോപണവുമായാണ് സന്ദീപ് വാര്യർ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്.
“സ്വപ്നയുടെ വീട്ടിൽ പോയിട്ടില്ലെങ്കിൽ നിഷേധിക്കട്ടെ.സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്.സ്വപ്ന സുരേഷ്-കടകംപള്ളി സുരേന്ദ്രൻ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണം”- സന്ദീപ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകളുടെ ഫ്ലാറ്റിൽ ഫർണീച്ചറുകൾ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യർ ആരോപിച്ചിട്ടുണ്ട്.മുമ്പും മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ സന്ദീപ് ആരോപണങ്ങളുന്നയിച്ച് മുന്നോട്ട് വന്നിരുന്നു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളെയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post