സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഫൊറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റേ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സ്വിച്ചിൽ നിന്ന് ഫാനിലേക്ക് പോയ വയറുകൾ പരിശോധിച്ചു. ഇതിൽ ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാനടക്കം 43 ഉപകരണങ്ങളുടെ റിപ്പോർട്ട് വരാനുണ്ടെന്നാണ് പറയുന്നത്.
Discussion about this post