കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി : ക്ലാസെടുക്കാനെത്തിയത് പോക്സോ കേസ് പ്രതി കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലനപരിപാടി നടത്താനെത്തിയത് പോക്സോ കേസ് പ്രതി.
രണ്ട് പോക്സോ കേസുകളിലെ പ്രതിയായ ഡോ. കെ ഗിരീഷിനെയാണ് പരിശീലന പരിപാടിയിൽ പങ്കെടുപ്പിച്ചത്. കൗൺസിലിങ്ങിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്ത് വിചാരണ നേരിടുന്നയാളാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഗിരീഷ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിന്റെ വിഷയം ‘കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷം’ എന്നായിരുന്നു. വെബിനാർ സംഘടിപ്പിച്ചത് 389 സ്കൂളിലെ കരിയർ മാസ്റ്റർമാർക്കായാണ്.
അതേസമയം, ഗിരീഷിന്റെ കേസിനെകുറിച്ച് അറിയില്ലായിരുന്നുവെന്ന വിശദീകരണവുമായി വിഎച്എസി രംഗത്തു വന്നിട്ടുണ്ട്. ഗിരീഷ് റിമാന്റിൽ കിടന്ന തിരുവനന്തപുരം ജില്ലാ ജയിലിലെ തടവുകാർക്ക് ക്ലാസ്സെടുക്കാൻ ഗിരീഷെത്തിയതും മുമ്പ് വിവാദമായിരുന്നു.
Discussion about this post