ന്യൂഡൽഹി : കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ അധിക ചുമതല റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഏറ്റെടുത്തു. കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളാണ് ഗോയലിന് തന്റെ വകുപ്പുകളുടെ ചുമതലയോടൊപ്പം അധികമായി കൈകാര്യം ചെയ്യേണ്ടി വരിക.
“പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണം, ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, ക്യാബിനറ്റ് മന്ത്രി പിയൂഷ് ഗോയലിനോട് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ കൈകാര്യം ചെയ്തിരുന്ന കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ വകുപ്പുകളുടെ അധിക ചുമതലയേറ്റെടുക്കാൻ നിർദ്ദേശിക്കുന്നു” എന്ന് പ്രസിഡന്റ് ഒപ്പിട്ട ഉത്തരവ് ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം കൈമാറിയിട്ടുണ്ട്.
ലോക് ജന ശക്തി പാർട്ടി നേതാവ് രാം വിലാസ് പാസ്വാന്റെ മരണം ബിജെപിക്ക് തീരാനഷ്ടമായിരിക്കുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ളവർ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിച്ചു.









