തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. എന്നാല്‍, ക്രിമിനലുകളല്ലെന്നും സ്‌ത്രീകളാണെന്നുമുള്ള പരിഗണനയോടെയായിരിക്കും പൊലീസ് തുടര്‍ നടപടികളിലേക്ക് കടക്കുക. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെത്തിയിരുന്നു. എന്നാല്‍, ഇവരെ വീടുകളില്‍ കണ്ടെത്താനായില്ല.
Discussion about this post