അവരുടെ മൗനമാണ് എല്ലാത്തിനും കാരണം, ലഹരിയുപയോഗത്തില്‍ കര്‍ശന അന്വേഷണം വേണം: ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു വ്യവസായത്തെത്തന്നെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യുംകൊടുത്തിരിക്കേണ്ട അവസ്ഥയിലാണ്. ...