സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. കസ്റ്റംസിന് മുന്‍പാകെ ഹാജരാകാന്‍ ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിര്‍ദേശിച്ചതായാണ് വിവരം.
ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍ നീട്ടി വച്ചത്. സന്ദീപിന്റെ രഹസ്യ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ച ശേഷം തുടര്‍നടപടി മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അടുത്തടുത്ത രണ്ട് ദിവസം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post