ഡല്ഹി: പാകിസ്ഥാനുമായും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാരം പുന:രാരംഭിക്കണമെന്ന് അമൃത്സറിലെ കോൺഗ്രസ് എംപി ഗുർജിത് സിംഗ് ഓജ്‌ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഗുർജിത് സിംഗ് ഓജ്‌ല ആവശ്യമുന്നയിച്ചത്.കത്തിലൂടെ ആണ് ഓജ്‌ല പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊറോണയ്ക്ക് ശേഷം ലോകത്ത് കൂടുതൽ സ്വീകാര്യമായ ഒരു പുതിയ വ്യാപാര നയം കൊണ്ടുവരാനും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പുന:രാരംഭിക്കണമെന്ന് മോദിക്ക് അയച്ച കത്തിൽ ഓജ്‌ല ആവശ്യപ്പെട്ടു.
ലോകബാങ്കിന്റെ കണക്കനുസരിച്ച് ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 37 ബില്യൺ ഡോളറാണ്. എന്നിരുന്നാലും, ഇത് ഇപ്പോൾ പ്രതിവർഷം 2.5 ബില്യൺ ഡോളറാണ്. മേഖലയിലെ കാർഷിക, സാമ്പത്തിക നവോത്ഥാനത്തിന്റെ പുതിയ തുടക്കത്തിനായി, വ്യാപാരം പുനരാരംഭിക്കാൻ നയതന്ത്രപരമായ മുൻകൈയെടുക്കാൻ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനോട് അഭ്യർത്ഥിച്ചു. ഇതിലൂടെ ലോകത്ത് സ്വീകാര്യമായ ഒരു വ്യാപാര നയം കൊണ്ടുവരികയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.









