തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വാര്‍ഡിലേക്ക് മാറ്റിയേക്കും. തീവ്രപരിചരണവിഭാഗത്തില്‍ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്‌ടര്‍മാരുടെ അഭിപ്രായം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സയില്‍ അന്തിമ തീരുമാനമെടുക്കും.
ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി ഡോക്‌ടര്‍മാര്‍ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസിന്‍റെ തുടര്‍ നീക്കങ്ങള്‍. നടുവേദനയില്‍ വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം ശിവശങ്കര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാമപേക്ഷ സമര്‍പ്പിക്കാനും സാദ്ധ്യതയുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ കസ്റ്റംസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Discussion about this post