ഡല്‍ഹി: ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം 40,000 ആയി കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. രാജ്യത്തെ കൊവിഡ് വെെറസ് വ്യാപനത്തെ പറ്റി പഠിക്കാന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ലോകത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കണ്ടെത്തിയിരുന്നു. ഇവരുടെ പഠന പ്രകാരം ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ശക്തമായി തുടരുമെന്നും ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവന്‍ ആക്ടീവ് കേസുകള്‍ 40000 ആയി ചുരുങ്ങുമെന്നുമാണ്.
കൊവിഡ് വാക്സിന് നിര്‍മാണം ഉദ്യോഗസ്ഥുടെ പരിശീലനം എന്നീകാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കുമെന്നും ഹര്‍ഷ് വര്ദ്ധന് പറഞ്ഞു.
പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രോട്ടോക്കോളുകള്‍ പിന്തുടരുകയാണെങ്കില് ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയ്ക്കാന്‍ സാധിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് എട്ട് ശതമാനത്തില്‍ തന്നെ തുടരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പരിശോധനകളുടെ എണ്ണം ഉയര്‍ന്നതാണ് രോഗബാധിതരുടെ എണ്ണം കുറയാന്‍ കാരണമായത്.ഇതിലൂടെ ആദ്യഘട്ടത്തില്‍ തന്നെ രോഗികളെ കണ്ടെത്തി ചികിത്സ നല്കാന് സാധിച്ചു. ഇതിനൊപ്പം രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനും ഇത് ഏറെ സഹായകരമായി. നിലവില്‍ 7,83,311 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
Discussion about this post