ന്യൂഡൽഹി : പട്ടാപ്പകൽ ബല്ലഭ്ഗഡിലെ കോളേജിന് പുറത്ത് കൊലചെയ്യപ്പെട്ട നികിത തോമർ എന്ന വിദ്യാർത്ഥിനിയുടെ കാരുണ അവസ്ഥയ്ക്ക് നേരെ കണ്ണടച്ച് രാജ്യത്തെ സ്ത്രീ സുരക്ഷക്കാരും രാഷ്ട്രീയ പാർട്ടികളും ലിബറലുകളും. ഹത്രാസിൽ ക്ഷണനേരം കൊണ്ട് ഓടിയെത്തിയ രാഷ്ട്രീയക്കാരൊന്നും നികിത കൊല ചെയ്യപ്പെട്ടത് കണ്ടതായി പോലും നടിക്കുന്നില്ല. പ്രസ്തുത സ്ത്രീപക്ഷ വാദികളും,ലിബറലുകളും ,ഉന്നത നേതാക്കളും വസിക്കുന്ന ഡൽഹിയിൽ നിന്നും മുപ്പതോ നാല്പതോ കിലോമീറ്റർ മാത്രം ദൂരെയാണ് നികിതയുടെ വീട്ടിലേക്കുള്ളത്. എന്നാൽ, അവരാരും സംഭവമറിഞ്ഞ മട്ടു പോലും കാണിക്കുന്നില്ല.
സോണിയ ഗാന്ധി നിശബ്ദ, പ്രിയങ്കഗാന്ധി നിശബ്ദ, രാഹുൽഗാന്ധിയും നിശബ്ദൻ തന്നെ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ഇടതുപക്ഷ ഈർക്കിലി പാർട്ടികളും, ദളിത് ചിന്തകന്മാരും പ്രതിസ്ഥാനത്ത് ന്യൂനപക്ഷ മതക്കാരനായതിനാൽ കൃത്യമായ നിശബ്ദത പാലിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ, ദീർഘകാലമായി തൗസീഫ് നികിതയെ ശല്യപ്പെടുത്തുന്നതായി വ്യക്തമായിരുന്നു. ശക്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമായതു കാരണം, ചോദിക്കാനും പറയാനും ആരുമില്ലെന്നൊരു ധൈര്യവും തൗസീഫിനുണ്ടായിരുന്നു.
പ്രതി നൗസീഫിന്റെ പിതാമഹൻ ചൗധരി കബീർ അഹമ്മദ് കോൺഗ്രസിന് ശക്തരായ എംഎൽഎമാരിൽ ഒരാളായിരുന്നു. അമ്മാവൻ ചൗധരി ഖുർഷിദ് അഹമ്മദും പഴയ കോൺഗ്രസ് എംഎൽഎ ആയിരുന്നു. മറ്റൊരു ബന്ധുവായ അഫ്താബ് അഹമ്മദ്, നൂഹിലെ ഇപ്പോഴത്തെ കോൺഗ്രസ് എംഎൽഎയാണ്. മതംമാറാൻ ഭീഷണിപ്പെടുത്തുകയും, വഴങ്ങാഞ്ഞപ്പോൾ വധിക്കുകയും ചെയ്തത് ഒരു ജനാധിപത്യ രാഷ്ട്രത്തിലാണെന്നത് കൂടി പലരും മറന്നു പോകുന്നു.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മതസ്വാതന്ത്ര്യം ഉള്ള, വനിതകൾക്ക് ശക്തമായ പങ്കാളിത്തമുള്ള ഒരു രാജ്യത്ത് ഇത്തരം അക്രമം നടന്നതിൽ ജനരോഷം ശക്തമാണ്. ജനങ്ങൾ ആവശ്യപ്പെടുന്നത് ഇത്തരം കുറ്റവാളികളെ ഹൈദരാബാദ് മോഡലിൽ എൻകൗണ്ടർ ചെയ്യാനാണ്. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ട ദേശീയ മാധ്യമമായ സി ന്യൂസ് ചാനലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Discussion about this post