ക്യുബെക്ക് : കാനഡയിൽ ശനിയാഴ്ച രാത്രി നടന്ന അക്രമ പരമ്പരയിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു. കത്തിയേന്തിയ അക്രമിയുടെ ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാനഡയിലെ ക്യുബെക്ക് നഗരത്തിലാണ് രാത്രി പത്ത് മണിയോടെ കൈകളിൽ വാളേന്തിയ യുവാവിന്റെ ആക്രമണമുണ്ടായത്.
പ്രതിക്ക് 20 നും 30 നും ഇടയിൽ പ്രായമുണ്ടെന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. ഇയാളെ പ്രദേശിക സമയം ഒരുമണിയോടെ അധികൃതർ പിടികൂടി. ക്യുബെക്ക് നഗരത്തിലെ ചാറ്റിയു ഫ്രോണ്ടെനാക്കിലെ നാഷണൽ അസംബ്ലി കെട്ടിടത്തിന് സമീപമാണ് ഇന്നലെ രാത്രി യുവാവിന്റെ ആക്രമണമുണ്ടായത്. ഇത് ഒരു ഫ്രഞ്ച് ഭൂരിപക്ഷ പ്രദേശമാണ്. ഫ്രാൻസിൽ നടന്ന ഇസ്ലാമിക് മതമൗലികവാദികളുടെ ആക്രമണത്തെ രൂക്ഷമായി എതിർത്തുകൊണ്ട് ക്യുബെക്ക് നിവാസികൾ മുന്നോട്ടു വന്നിരുന്നു. അതിനാൽ തന്നെ, ഫ്രഞ്ച് അനുകൂല വികാരമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
Discussion about this post