കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പറയുന്നു. സുരക്ഷാസേനയുമായി മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് അക്രമികളാണ് ഉണ്ടായിരുന്നതെന്നും അതില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചുവെന്നും മറ്റ് രണ്ടു പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയ വക്താവ് ഹമീദ് ഒബൈദി പറഞ്ഞു.
കാബൂള്‍ യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ച് കയറി അക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സര്‍വ്വകലാശാലയില്‍ അഫ്ഗാന് ഇറാനിയന്‍ പുസ്തക മേള നടക്കുന്ന് സമയത്താണ് ആക്രമണം ഉണ്ടായത്.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്ന് കാബൂള്‍ പൊലിസ് വക്താവ് ഫെര്‍ദാവ് ഫാരമെര്‍സ് പറഞ്ഞു.
Discussion about this post