ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ തുറന്നുകാട്ടപ്പെടണമെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയാണ് 12-ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ നീട്ടിവെച്ച ഉച്ചകോടിയില്‍ വെര്‍ച്വല്‍ ആയാണ് മോദി അഭിസംബോധന ചെയ്തത്.
കാലത്തിനൊത്ത മാറ്റമില്ലാത്തതിനാല്‍ രാജ്യാന്തരസംഘടനകളുടെ വിശ്വാസ്യത ചോദ്യമുനയിലാണ്. യുഎന്‍ രക്ഷാസമിതിയില്‍ മാറ്റം അനിവാര്യമാണ്. എഎംഎഫ് , ഡബ്ലിയുടിഒ, ഡബ്ലിയുഎച്ച്ഒ എന്നീ സംഘടനകളുടെ ഘടനയും പരിഷ്ക്കരിക്കണമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ബഹുസ്വരത വെല്ലുവിളികള്‍ നേരിടുകയാണെന്നും കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും വെര്‍ച്വല്‍ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തീവ്രവാദമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഭീകരര്‍ക്ക് പിന്തുണ നല്കുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഈ പ്രശ്നത്തെ നേരിടുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം. – മോദി ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യയുടെ ആശയത്തെക്കുറിച്ച് മോദി ഉച്ചകോടിയില്‍ സംസാരിച്ചു. മരുന്ന് ഉല്പാദന മേഖലയില്‍ ഇന്ത്യയുടെ വലിയ ശേഷി മൂലം കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 150ല്‍ അധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്കാന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സീന് ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി മഹാമാരിക്കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post