ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണമെന്നും കോൺഗ്രസ് ബിജെപിക്ക് ബദലല്ലാതായെന്നുമാണ് ഒരഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞത്.
മാത്രമല്ല, ഒന്നര വർഷമായി കോൺഗ്രസിനു സ്ഥിരം അധ്യക്ഷനില്ലാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ” കോൺഗ്രസ് പാർട്ടി എന്താണെന്ന് ജനങ്ങൾക്കിടയിലിറങ്ങി അവരെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകില്ല. 18 മാസമായി ഒരു സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടിയാണിത്. എന്തുകൊണ്ട് തോൽക്കുന്നുവെന്ന് അംഗങ്ങൾക്കിടയിൽ ചർച്ച പോലും നടക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നല്ല പ്രതിപക്ഷമാകാൻ സാധിക്കുക”- കപിൽ സിബൽ കൂട്ടിച്ചേർത്തു.
നേരത്തെ കപിൽ സിബൽ, ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു, പ്രശ്നങ്ങളെന്താണെന്ന് പാർട്ടിക്ക് അറിയാമെങ്കിലും ഉത്തരങ്ങളെ തിരിച്ചറിയാൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
Discussion about this post