ആലപ്പുഴ: സിപിഎം സംഘടിപ്പിച്ച ഓണാഘോഷ സമാപന ഘോഷയാത്രയിലും, ശോഭായാത്രകളിലും ശ്രീനാരായണഗുരുദേവനെ അവഹേളിച്ചുവെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. ഇത്തരം അവഹേളനങ്ങള്‍ നിശബ്ദമായി നോക്കി നില്‍ക്കാനാവില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവനെ പൊതു സ്വത്താക്കാന്‍ മൂന്നിട്ടിറങ്ങിയ മഹാനായ നേതാവ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഗുരുദേവ നാമവും വചനങ്ങളും അനാവശ്യമായി പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ ഈഴവ യുവശക്തി പ്രതിഷേധിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തുഷാര്‍ പ്രതിഷേധമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കുക
–
ഈ ദിവസങ്ങളില്‍ തീവ്രമായി നടക്കുന്ന അല്ലെങ്കില്‍ നടത്തികൊണ്ടിരിക്കുന്ന ഒരു സംവാദമാണു ശ്രീ നാരയണ ഗുരുദേവന് ഈഴവരുടേതല്ല , പൊതു സമൂഹത്തിന്റേതാണു എന്നെല്ലാം പറഞ്ഞുകൊണ്ടുള്ളതു. അതു ഏതു കോണില്‍ നിന്നുല്ഭവിച്ചാലും അതിനെ ത്രിണവല്‍ഗണിച്ചു കൊണ്ടു മുന്നോട്ടു പോകുവാന്‍ ഈഴവ സമുദായത്തിനു കഴിയും. ഈ കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും , ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്‍മ്മികത്തത്തില്‍ അരങ്ങേറിയ ഓണാഘോഷങ്ങളിലും ശോഭായാത്രകളിലും ശ്രീ നാരായണ ഗുരുദേവനെ പരസ്യമായി അവഹേളിച്ചുകൊണ്ടുള്ള ചില ദ്രിശ്യാവിഷ്കാരങ്ങള് പ്രത്യക്ഷപ്പെട്ടിരുന്നൂ. ശ്രീ നാരായണഗുരുദേവ വിശ്വാസികളായ നമ്മുടെ മനസിനെ ഏറെ നൊമ്പരപ്പെടിത്തുന്ന ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ക്കെതിരെ ഇനിയും നിശബ്ദത പാലിക്കുവാന്‍ നമുക്കാകില്ല.
ഗുരുദേവനെ പൊതുസ്വത്താക്കി മാറ്റാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന മഹാനായ നേതാവു ഇതൊന്നും കണ്ട ഭാവം കാണുന്നില്ല.
തലമുറകളായി ഗുരുദേവ അനുഗ്രഹം പ്രാത്ഥിച്ചു കഴിയുന്ന ഈഴവ ജനവിഭാഗങ്ങള്‍ക്കു ഈ അവഗണനയ്ക്കെതിരെ അഹങ്കാരത്തിനെതിരെ പ്രതികരിക്കാതൊരിക്കാന് ആവില്ല.
ശ്രീ നാരായണ ഗുരുദേവ ത്രിപ്പാദങ്ങളുടെ നാമവും വചനങ്ങളും അനാവശ്യമായി പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന രാഷ്ട്രീയക്കാരുടെ ശ്രമങ്ങള്‍ക്കെതിരെ കേരളമെങ്ങും വരും ദിവസങ്ങളില്‍ ഈഴവ യുവശക്തിയുടെ പ്രതിഷേധം നിറയണമെന്നു എസ്.എന്‍.ഡി.പി. യോഗത്തിനു വേണ്ടി ആഹ്വാനം ചെയ്യുകയാണു.
Discussion about this post