കൊച്ചി: സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. മറഡോണയ്ക്കൊപ്പം താമസിച്ചപ്പോൾ വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് തനിക്കു മനസിലായെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
“ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും വർദ്ധിച്ചത്”-ബോബി കൂട്ടിച്ചേർത്തു.
മാത്രമല്ല, ഒരു ബ്രാൻഡ് അംബാസിഡർ എന്നതിലേറെ മറഡോണയുമായി അടുക്കാൻ സാധിച്ചിരുന്നുവെന്നും ഇന്ന് ഫുഡ്ബോൾ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്ര കോടി കിട്ടിയാലേ ഒരു കാര്യം ചെയ്യൂ എന്ന പിടിവാശിയില്ലാത്ത മനുഷ്യനായിരുന്നു മറഡോണയെന്ന് ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു. എംബസി വഴി പ്രത്യേക അനുമതിയെടുത്ത് മറഡോണയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി പോകാൻ ശ്രമിക്കുകയാണെന്നും അത് നടക്കുമോയെന്ന് അറിയില്ലെന്നും ബോബി പറഞ്ഞു.
Discussion about this post