തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണായക സര്‍വ കക്ഷിയോഗം ഇന്ന് ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇടതുമുന്നണി ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന ഇടതുമുന്നണി നിലപാട് ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ നിര്‍ണായകമാകും.
തിരഞ്ഞെടുപ്പ് തീയതി സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിക്കണമെന്നും പെരുമാറ്റച്ചട്ടം അപ്പോള്‍ മുതല്‍ നിലവില്‍ വരണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് സി.പി.എമ്മിന് വിയോജിപ്പാണ്. ശബരിമല തീര്‍ഥാടനകാലം ഉള്‍പ്പെടുന്ന നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ എതിര്‍പ്പ് അറിയിക്കുമെന്നും കോടിയേരി പറഞ്ഞു. മണ്ഡലകാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ബി.ജെ.പിയും കോണ്‍ഗ്രസും എതിര്‍ക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവെക്കുന്നതിനോട് യോജിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11ന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെയും കമീഷന് ലഭിച്ച നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമീഷന് വീണ്ടും യോഗം ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. പുതുതായി രൂപവത്കരിച്ച 28 നഗരസഭകളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. ഇക്കാര്യം തിരഞ്ഞെടുപ്പു കമീഷനും അംഗീകരിച്ചതോടെ ഇതിന് നിയമസാധുത കൈവന്നിട്ടുണ്ട്. പുതിയ നഗരസഭകളെ അംഗീകരിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ അവസാനമെങ്കിലുമാകും. ഇതിനോടാണ് ഇടതുമുന്നണിക്ക് എതിര്‍പ്പ്. 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം.
Discussion about this post