കൊച്ചി: ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അരുൺ സുകുമാർ (45) ആണ് മരിച്ചത്. 26 യാത്രക്കാർക്ക് പരിക്കുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരിക്കേറ്റവരിൽ ബസിന്റെ കണ്ടക്ടറും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരം- കോഴിക്കോട് സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം പൂർത്തിയായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post