ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . തളിപ്പറമ്പില്‍ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിക്കുക വഴി സി.പി.എം. ഗുരുദേവനെ അവഹേളിച്ചു. ഈഴവരെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ചട്ടമ്പി സ്വാമികളെയോ മന്നത്ത് പത്മനാഭനേയോ ഇങ്ങനെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോ? അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സി.പി.എം ഇപ്പോള്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കുംമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുദേവനെയും, ഗുരുദേവ സന്ദേശങ്ങളെയും സിപിഎം വികൃതമാക്കി. എസ്എന്ഡിപിയ്ക്കൊപ്പം നിന്ന യുദാസാണ് സിപിഎം. അത് എസ്എന്‍ഡിപി തിരിച്ചറിഞ്ഞു. സിപിഎം എസ്എന്‍ഡിപിയോട് ചെയ്യുന്ന ക്രൂരത താലിബാന് പോലും ചെയ്യില്ലെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് സിപിഎം ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം ഗുരുദേവനെ അപമാനിച്ചുവെന്ന് വി മുരളീധരന്
സിപിഎം ഗുരുദേവനെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരനും പറഞ്ഞു. ആദരിക്കലിന്റെയും, അപമാനിക്കലിന്റെയും അര്‍ത്ഥം കോടിയേരിയ്ക്ക് അറിയില്ല. ശ്രീനാരായണഗുരുദേവ പ്രതിമ തകര്‍ത്തത് ആസൂത്രിതമെന്നും മുരളീധരന് പറഞ്ഞു.
Discussion about this post