ചെന്നൈ: ഇന്ത്യൻ സ്വകാര്യ സ്റ്റാർട്ടപ്പുമായി ഇന്ത്യൻ ബഹിരാകാശ വകുപ്പ് കൈകോർക്കുന്നു. ചെന്നൈയിലുള്ള അഗ്നികുൽ കോസ്മോസ് എന്ന സ്വകാര്യ കമ്പനിയുമായി ചേർന്ന് ചെറിയ റോക്കറ്റുകൾ നിർമ്മിക്കാനുള്ള നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റിൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഒപ്പുവച്ചു.
100 കിലോ പെയ്ലോഡ് 700 കിലോമീറ്റർ പരിധിയിലുള്ള ലോ എർത്ത് ഓർബിറ്റുകളിലേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള ചെറുകിട റോക്കറ്റുകളായിരിക്കും അഗ്നികുൽ കോസ്മോസ് പ്രധാനമായും നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. 2021 അവസാനത്തോടെ ആദ്യ റോക്കറ്റ് വിക്ഷേപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഗ്നികുൽ കോസ്മോസ് സി.ഇ.ഓ ശ്രീനാഥ് രവിചന്ദ്രൻ അറിയിച്ചു.
ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് വ്യക്തമാക്കി ആഴ്ചകൾക്കുള്ളിലാണ് അധികൃതർ കരാർ ഒപ്പിടുന്നത്. അഗ്നികുൽ കോസ്മോസിന് ഐഎസ്ആർഒയിലെ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സമ്പൂർണ്ണ സാങ്കേതിക സഹായവും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
Discussion about this post