ലക്നൗ: ഉത്തർപ്രദേശ് എം.എൽ.സി തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിൽ ചരിത്രവിജയവുമായി ഭാരതീയ ജനതാ പാർട്ടി. ഉത്തർപ്രദേശ് നിയമസഭ കൗൺസിലിലെ ടീച്ചേഴ്സ് ആൻഡ് ഗ്രാജുവേറ്റ്സ് മണ്ഡലങ്ങളിലേക്ക് നടന്ന മത്സരത്തിലാണ് ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചത്.
പതിനൊന്ന് സീറ്റുകളിലാണ് മത്സരം നടന്നത്. ഇതിൽ ആറെണ്ണത്തിലും ബിജെപി വിജയിച്ചു. സമാജ് വാദി പാർട്ടി മൂന്ന് സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ രണ്ടു സീറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ നേടി. 6 ടീച്ചേഴ്സ് മണ്ഡലങ്ങളിൽ മൂന്നിടങ്ങളിലും ബിജെപി ജയിച്ചു. സമാജ്‌വാദി വാദി പാർട്ടി ഒന്നും സ്വതന്ത്രർ രണ്ടു സീറ്റുകൾ വീതവും നേടി.ബിജെപിയുടെ ഉമേഷ് വേദിയും, ശ്രീഷ്ചന്ദ്ര ശർമയും ഹരിസിങ് ധില്ലനും ആണ് ലക്നോവിൽ നിന്നും മത്സരിച്ചു ജയിച്ചത്. ഗ്രാജുവേറ്റ്സ് മണ്ഡലങ്ങളിൽ 5 ഇടങ്ങളിലാണ് മത്സരം നടന്നത്. ഇതിൽ മൂന്നെണ്ണവും ബിജെപി നേടി.
സമാജ്‌വാദി വാദി പാർട്ടി ബാക്കി രണ്ടിടങ്ങളിൽ വിജയിച്ചു. ആഗ്ര, മീററ്റ്, ലക്നൗ എന്നീ മണ്ഡലങ്ങളിലാണ് യഥാക്രമം ബിജെപിയുടെ മാനവേന്ദ്ര പ്രതാപ് സിംഗ്, ദിനേശ് കുമാർ ഗോയൽ, അവിനാഷ് കുമാർ സിംഗ് എന്നിവരാണ് ജയിച്ചത്. സമാജ്‌വാദി പാർട്ടി ജയിച്ചത് വാരാണസി, അലഹാബാദ്-ജാൻസി ഡിവിഷനുകളിൽ ആണ്.
ഇതോടെ 100 അംഗങ്ങളുള്ള ലജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപിയുടെ അംഗസംഖ്യ 19-ൽ നിന്നും 25-ലേക്ക് ഉയർന്നു. അതേസമയം സമാജ് വാദി പാർട്ടിയുടെ 55-നിന്നും 52 ലേക്ക് താഴുകയാണ് ഉണ്ടായത്.










