ഡല്‍ഹി: യുദ്ധമുണ്ടായാല്‍ ഇന്ത്യ വലിയ വിലകൊടുക്കേണ്ടി വരുമെന്ന പാക് കരസേനാ മേധാവി റഹീല്‍ ഷെരീഫിന്റെ പ്രസ്താവന അസംബന്ധമെന്ന് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ.സിംഗ് . ‘ആരെങ്കിലും അസംബന്ധം വിളിച്ചു പറയുകയാണെങ്കില്‍ അവരെ അതിന്റെ വഴിയ്ക്ക് വിട്ടേയ്ക്കൂ. ഇന്ത്യയുടെ പ്രതികരണം പൂര്‍ണ തയ്യാറെടുപ്പോടെയായിരിക്കും’ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാക്കിസ്ഥാനുമായി ചെറുതോ വലുതോ ആയ ഏതു യുദ്ധത്തിന് തുനിഞ്ഞാലും ഇന്ത്യ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നായിരുന്നു തിങ്കളാഴ്ച റഹീല്‍ ഷെരീഫ് പറഞ്ഞിരുന്നത്. സൈനികര്‍ ചെറു യുദ്ധങ്ങള്‍ക്ക് ഒരുങ്ങിക്കൊള്ളാന്‍ ഇന്ത്യന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റഹീന്റെ മുന്നറിയിപ്പുണ്ടായത്.
Discussion about this post