തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പ്. കേരളത്തിന് അടുത്ത രണ്ടാഴ്ച നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് മരണനിരക്ക് ഉയരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
“കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയുണ്ടായാൽ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ വെല്ലുവിളിയാകും. കോവിഡ് വ്യാപനം കൂടുതലാകാനുള്ള സാഹചര്യം മുൻനിർത്തി ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും പോലീസിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്”- ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ വലിയ കുതിച്ചു ചാട്ടത്തിന് സാധ്യതയുണ്ടെന്നും രോഗം കൂടുകയെന്നാൽ മരണനിരക്കും കൂടുകയെന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, പ്രായമായവരും കുട്ടികളും വീടുകളിൽ തന്നെ തുടരണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post