കാസര്‍കോട്: കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വന്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ അതിര്‍ത്തിയിലെ ഉപ്പള കേന്ദ്രീകരിച്ച്. കൊള്ളസംഘം സംസാരിച്ചത് ഉപ്പളയില്‍ സാധാരണ സംസാരിക്കുന്ന രീതിയിലായതിനാലാണ് പൊലീസ് ഈ ഭാഗം കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കവര്‍ച്ചാ സംഘത്തിന്റെ സഹായത്തോടെ പ്രദേശത്തുള്ളവര്‍ തന്നെയായിരിക്കണം കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
കൊള്ളസംഘത്തില്‍പ്പെട്ട ഒരാള്‍ ബാംഗ്ലൂരിലേക്ക് കടന്നതായും പറയുന്നുണ്ട്. അന്വേഷണം മംഗലാപുരം ഭാഗത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ജില്ലാ പൊലീസ് ചീഫ് ഡോ. എസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. കുഡ്ലു സര്‍വീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയില്‍ ഇന്നലെ പട്ടാപ്പകലാണ് വന്‍കവര്‍ച്ച നടന്നത്. വാഹനത്തിലെത്തിയ അഞ്ചംഗ മുഖംമൂടി സംഘം ജീവനക്കാരെ കെട്ടിയിട്ട് ലോക്കറില്‍ നിന്ന്21 കിലോ പണയസ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ചു. പണയം വയ്ക്കാനെത്തിയ ഒരു സ്ത്രീയില്‍ നിന്ന് 20 പവന്റെ ആഭരണങ്ങള്‍ തട്ടിയെടുത്തതിനു പുറമെ സ്റ്റാഫിന്റെ അഞ്ചു പവനോളം വരുന്ന മാലയും കവര്‍ന്നു.
കൊള്ളസംഘത്തില്‍പ്പെട്ട ഒരാള്‍ ബാംഗ്ലൂരിലേക്ക് കടന്നതായും പറയുന്നുണ്ട്. അന്വേഷണം മംഗലാപുരം ഭാഗത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ജില്ലാ പൊലീസ് ചീഫ് ഡോ. എസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്.
Discussion about this post