ന്യൂഡൽഹി: ഇന്ത്യ-പാക് യുദ്ധത്തിന്റെ അമ്പതാം വാർഷികത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസേവകർക്ക് പ്രധാനമന്ത്രി ആദരവർപ്പിച്ചത് ദേശീയ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിലാണ്.
വിജയ് ദിവസ് എന്ന പേരിലാണ് രാഷ്ട്രം ഈ ദിനം ആചരിക്കുന്നത്. പ്രധാനമന്ത്രി സ്വർണിം വിജയ് വർഷ് വാർഷിക ആഘോഷങ്ങൾക്കും ആരംഭം കുറിച്ചു. യുദ്ധ സ്മാരകത്തിലെ ദീപ സ്തംഭത്തിൽ വിളക്ക് തെളിയിച്ചാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ഈ നാല് ദീപസ്തംഭങ്ങളുമേന്തി 1971-ലെ യുദ്ധത്തിലെ സേവനങ്ങൾക്ക് പരംവീർ ചക്രയും മഹാവീർ ചക്രയും നൽകി രാജ്യം ആദരിച്ച സൈനികരുടെ ഗ്രാമത്തിലുൾപ്പെടെ പ്രയാണം നടത്തും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രാജ്യത്തെ ജനതയ്ക്ക് ആശംസകളറിയിച്ച് രംഗത്തു വന്നിരുന്നു. മാത്രമല്ല, ഇന്ത്യൻ സേനയുടെ ധൈര്യത്തെ അഭിനന്ദിക്കുകയും രാജ്യത്തിനു വേണ്ടി 1971-ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ഇരുവരും ആദരവറിയിക്കുകയും ചെയ്തു.
Discussion about this post