ഹൈദരാബാദ്: കോവാക്സിന് സ്വീകരിച്ചവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കുമെന്ന് ഭാരത് ബയോടെക്ക് . ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സിനാണ് കോവാക്സിന്. ഭാരത് ബയോടെക്ക് പുറത്തുവിട്ട ഗവേഷണ രേഖകളിലാണ് ആന്റീബോഡികള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് വ്യക്തമായിട്ടുള്ളത്.
വാക്സിന് എടുക്കുന്നതുമൂലം ഏതെങ്കിലും തരത്തിലുളള പ്രതികൂല ഫലം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും വാക്സിന് പരീക്ഷണത്തിനിടെ പ്രതികൂല സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിച്ചിട്ടുള്ളത്. നവംബര്‍ മധ്യത്തില്‍ 26,000 വോളന്റിയര്‍മാരില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചിരുന്നു.
Discussion about this post