പട്ന: ബിജെപിയും ജനതാദളും (യുണൈറ്റഡ്) തമ്മിലുള്ള സഖ്യം തകര്‍ക്കാന്‍ കഴിയില്ലെന്നും അടുത്ത അഞ്ചു വര്‍ഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാറില്‍ വരുമെന്നും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി.
‘അരുണാചല്‍ പ്രദേശില്‍ സംഭവിച്ചത് ഒരു തരത്തിലും ബീഹാറിലെ സഖ്യത്തെയോ ബീഹാര്‍ സര്‍ക്കാരിനെയോ ബാധിക്കില്ലെന്ന് ജെഡിയു നേതാക്കള്‍ അറിയിച്ചു. ബീഹാറിലെ ബിജെപി-ജെഡിയു സഖ്യം തകര്‍ക്കാന്‍ കഴിയില്ല’ – സുശീല്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ ജെഡിയു അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ആകാന്‍ താത്പര്യം ഇല്ലെന്ന് പറഞ്ഞ നിതീഷിനെ ബിജെപി-ജെഡിയു നേതാക്കന്മാരാണ് അനുനയിപ്പിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. ജനങ്ങള്‍ അദ്ദേഹത്തിനാണ് വോട്ട് നല്‍കിയതെന്ന് അവര്‍ പറഞ്ഞതായും സുശീല്‍ കുമാര്‍ വ്യക്തമാക്കി.
‘അവസാനം ബിജെപി, ജെഡിയു, വിഐപി നേതാക്കന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചു’ – സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post