തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തത്സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്കി. എം ഉമ്മര്‍ എം എല്‍ എയാണ് നോട്ടീസ് നല്‍കിയത്.
ഈമാസം എട്ടിന് ആരംഭിക്കുന്ന 14 -ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് മുന്നോടിയായാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. ഇതേ ആവശ്യമുന്നയിച്ച് ഇതിനു മുമ്പ് നല്കിയ നോട്ടീസ് തള്ളിയിരുന്നു.
Discussion about this post