കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയോഗമാണ് സക്കീർ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്. പാർട്ടിയിലെ പ്രാഥമിംഗത്വം നൽകിയാണ് സക്കീർ ഹുസൈനെ തിരിച്ചെടുത്തിരിക്കുന്നത്.
സക്കീർ ഹുസൈൻ ഏത് ഘടകത്തിൽ പ്രവർത്തിക്കും എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിലാണ് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും നേരത്തെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സക്കീർ ഹുസൈനിനെ പുറത്താക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ചേർന്നാണ് അച്ചടക്ക നടപടി പിൻവലിച്ചത്.
Discussion about this post