രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം ചെയ്ത യുവാവിന്റെ കഥ വൈറലാകുന്നു. ഛത്തീസ്ഗഢിലെ ബസ്തറിലാണ് വിവാഹം നടന്നത്. ഹസീന (19), സുന്ദരി (21) എന്നീ യുവതികളെയാണ് ചന്ദു മൗരിയ എന്ന യുവാവ് വിവാഹം ചെയ്തത്. ഇരു യുവതികളുടേയും സമ്മതപ്രകാരമായിരുന്നു വിവാഹം.
‘എനിക്ക് രണ്ട് പേരെയും ഇഷ്ടമായിരുന്നു. അവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു. ഗ്രാമത്തിലുള്ളവരെ സാക്ഷിയാക്കിയാണ് ഇരുവരേയും വിവാഹം ചെയ്തത്. പക്ഷേ, എന്റെ ഒരു ഭാര്യയുടെ കുടുംബം വിവാഹത്തില്‍ പങ്കെടുത്തില്ല’- ചന്ദു പറഞ്ഞു.
ബസ്തറില്‍ കേട്ടുകേഴ്വി പോലുമില്ലാത്ത വിവാഹം ആഘോഷമാക്കാന്‍ നാട്ടുകാരും രംഗത്തുണ്ടായിരുന്നു. അപൂര്‍വ വിവാഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.ഇത്തരമൊരു വിവാഹം ഹിന്ദു മാരേജ് ആക്ട് പ്രകാരം കുറ്റകരമാണ്. എന്നാല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Discussion about this post