ഡൽഹി; ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരെ റിപബ്ലിക്ക് ദിനത്തില്‍ മരണാനന്തര ബഹുമതി നല്കി ആദരിക്കും.16 ബീഹാര്‍ ബറ്റാലിയണിലെ കേണല്‍. ബി സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള അഞ്ച് സൈനികരെയാകും ഗാലന്ററി മെഡലുകള്‍ നല്കി ആദരിച്ചേക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ വിവറങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 15 ന് രാത്രിയാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനയുടേയും ഇന്ത്യയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ചൈനയുടെ ഭാഗത്ത് നിന്ന് ആക്രമം ഉണ്ടായത്. സൈനികര്‍ തമ്മില്‍ കല്ലേറും ഇരുമ്പുവടികൊണ്ടുള്ള ആക്രമണവുമാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി സൈനികര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ നാമങ്ങള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ അലേഖനം ചെയ്തിട്ടുണ്ട്. സൈനികരുടെ ഓര്‍മ്മയ്ക്കായി ലേയിലെ പോസ്റ്റ് 120 ല്‍ സ്മാരകവും ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ചിട്ടുണ്ട്. ഓപ് സ്നോ ലെപ്പേര്‍ഡ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
Discussion about this post