ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് യജ്ഞം വലിയ ആശ്വാസം നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. രാജ്യത്തെ കോവിഡ് കണക്കുകളെക്കുറിച്ചും വാർത്താസമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി അദേഹം പറഞ്ഞു.
‘കോവിഡിനെതിരായ പോരാട്ടത്തില്‍ സഞ്ജീവനി പോലെയാണ് വാക്സിന് രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. പോരാട്ടം ക്രമേണ വിജയത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ വിജയത്തിലേക്ക് എത്രയും വേഗം നീങ്ങാനാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്’ ഹര്‍ഷ വര്ധന് പ്രതികരിച്ചു.
ശുചിത്വ തൊഴിലാളിയായ മനീഷ് കുമാര്‍ രാജ്യത്ത് ആദ്യ കോവിഡ് വാക്സിന് സ്വീകരിക്കുമ്പോള്‍ ഹര്‍ഷ വര്‍ധനും സമീപത്തുണ്ടായിരുന്നു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് വാക്സിന്റെ ആദ്യ ഡോസ് നല്കുന്ന ചടങ്ങില്‍ വാക്സിനെ സഞ്ജീവനിയെന്നാണ് വിശേഷിപ്പിച്ചത്.
Discussion about this post