കൊച്ചി: ക്രിസ്തു മതവിശ്വാസികൾക്കെതിരായി ലോക വ്യാപകമായി നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭാ സിനഡ്. ഫ്രാൻസ്, ബുർക്കിന ഫാസോ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കും വിശ്വാസികൾക്കും നേരെ അടുത്തയിടെ ഇസ്ലാമിക ഭീകരവാദികൾ ആക്രമണം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സഭയുടെ പ്രതികരണം.
സിറോ മലബാർ സഭയുടെ ഇരുപത്തിയൊൻപതാമത് സിനഡിലാണ് ഭീകരാക്രമണങ്ങളെ പ്രസ്താവനയിലൂടെ അപലപിച്ചത്. വീഡിയോ കോൺഫറൻസ് വഴി സംഘടിപ്പിച്ച സിനഡ് ആറാം ദിവസമായ ഞായറാഴ്ച അവസാനിച്ചു.
Discussion about this post