തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. മുസ്ലീം ലീഗ് എംഎൽഎ എം.ഉമ്മര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൻ മേൽ നടന്ന ചര്‍ച്ചയിൽ പ്രമേയത്തെ പിന്തുണച്ചു കൊണ്ടാണ് സഭയിലെ ഏകെ ബിജെപി അംഗവും നേമം എംഎൽഎയുമായ ഒ.രാജഗോപാൽ സംസാരിച്ചത്.
”സ്പീക്കര്‍ക്കെതിരെ അവതരിക്കപ്പെട്ട ഈ അവിശ്വാസ പ്രമേയത്തെ ഞാൻ പിന്തുണയ്ക്കുന്നു. സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വര്‍ണക്കടത്ത് കേസിലടക്കം ആരോപണവിധേയനായിട്ടുണ്ട്. സ്പീക്കര്‍ സഭയിലെ എല്ലാ അംഗങ്ങൾക്കും മാതൃകയാവേണ്ട വ്യക്തിയാണ്. പൊതുപ്രവര്‍ത്തകര്‍ പലതരം സമ്മര്‍ദ്ദങ്ങൾക്കും വശീകരണങ്ങൾക്കും വഴിപ്പെട്ടുപോകാൻ പാടില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിര്‍ത്താനും പൊതുപ്രവര്‍ത്തകര്‍ക്ക് സാധിക്കണം മറിച്ച് അവര്‍ക്കൊപ്പം നീങ്ങേണ്ടി വരുന്നത് ദുഖകരമാണ്”, അദ്ദേഹം സഭയിൽ പ്രതികരിച്ചു.
Discussion about this post