ഡൽഹി: ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം തുടരും. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ ആപ്പ് അധികൃതർക്ക് നോട്ടീസ് അയച്ചു. ടിക് ടോക്കിനൊപ്പം നിരോധന ഏർപ്പെടുത്തിയ മറ്റു ചൈനീസ് ആപ്പുകളുടെ വിലക്കും തുടരും.
2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളും ആണ് സർക്കാർ വിലക്കിയത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
അക്രമ വാസന പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ പബ്ജി മൊബൈൽ ഗെയിമും ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയുടെ നടപടി ചൈനക്ക് കനത്ത തിരിച്ചടിയായിരുന്നു. ടിക് ടോക്കിന് മാത്രം ഇന്ത്യയിൽ മുപ്പത് കോടി ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ നിലപാട് പിന്തുടർന്ന് അമേരിക്കയും ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
Discussion about this post