ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാസങ്ങളായി നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച ഫലപ്രദമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെ കിഴക്കന്‍ ലഡാക്കില്‍ നീണ്ടുനിന്ന പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. ഞായറാഴ്ച ചൈന-മോള്‍ഡോ-ചുഷുല്‍ അതിര്‍ത്തില്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമാകുന്നത്.
അതിര്‍ത്തിയില്‍ സേന പിന്മാറ്റത്തില് ധാരണയായെന്നും കരസേന അറിയിച്ചു. ചര്‍ച്ചകള്‍ പരസ്പര വിശ്വാസം വര്‍ധിപ്പിച്ചു. പത്താം റൗണ്ട് ചര്‍ച്ച നേരത്തെ നടത്താനും ഇരുരാജ്യങ്ങളും ധാരണയായെന്നും കേന്ദ്രം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ഒമ്പതാംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത്. ഇന്നലെ രാവിലെ 10 മണി മുതല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ കരസേനാവൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ പിന്മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. സമ്പൂര്‍ണ പിന്മാറ്റം എന്ന നിലയില്‍ അല്ലെങ്കില്‍ പോലും ഇരു പക്ഷത്തെയും മുന്‍നിര സംഘങ്ങള്‍ അവര്‍ നില്ക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്. സമ്പൂര്‍ണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post