ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ ആദ്യം മുതൽ തന്നെ പലരും സംശയത്തോടെയാണ് നോക്കുന്നത്. ഇവിടെ ജിം ട്രെയിനിങ്ങും മസാജ് പാർലറും പിസ്സ ഹട്ടും ഒക്കെയായി ആഘോഷ മൂഡിലാണ് ഖാലിസ്ഥാൻ സ്പോൺസേഡ് കർഷക സമരത്തിലേക്ക് ആളുകളെ ആകർഷിച്ചിരുന്നു. ഒരു കല്യാണം നടക്കുന്നത് പോലെയുള്ള ആഘോഷങ്ങൾ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഇന്നലെ പലരും ട്രാക്ടർ ഉപേക്ഷിച്ചു പോയതോടെ ട്രാക്ടറുകളിലും മറ്റും ലോഡുകണക്കിന് മദ്യക്കുപ്പികൾ ആണ് കണ്ടെടുത്തത്. വിദേശ മദ്യക്കുപ്പികളും ഒപ്പം നിരവധി സ്നാക്സ് പാക്കറ്റുകളുമാണ് ഇന്നലെ പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ കർഷകർ എന്ന വ്യാജേന എത്തിയ ഇന്ത്യാ വിരുദ്ധരാണ് ഡൽഹിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധം ആരംഭിച്ചപ്പോൾ മുതൽ തന്നെ ബാഹ്യ ശക്തികളുടെ ഇടപെടൽ പകൽ പോലെ വ്യക്തമായിരുന്നു. പ്രതിഷേധക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് രംഗത്തെത്തിയിരുന്നു. ഇതിനായി വിദേശത്ത് നിന്നുപോലും എസ്എഫ്ജെ ധനസമാഹരണം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
video courtesy: TV 9 Gujarat
Discussion about this post