വാഷിംഗ്ടൺ: കർഷക സമരങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ ഖാലിസ്ഥാന്വാദികളുടെ പ്രകടനം. പുതിയ കർഷക നിയമങ്ങൾക്കെതിരായ പ്ലക്കാർഡുകളുമായി ഒരു സംഘം പ്രതിഷേധക്കാർ അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ തടിച്ചു കൂടി. പ്രകടനത്തിൽ മോദി വിരുദ്ധ മുദ്രാവാക്യങ്ങളും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി.
ഇന്ത്യയെ വിഭജിച്ച് പ്രത്യേക ഖാലിസ്ഥാൻ രാജ്യം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് അമേരിക്കയിൽ നടന്ന പ്രകടനത്തിന് നേതൃത്വം നൽകിയവരെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിന് ഇവർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി പ്രകടനം നടത്താറുണ്ട്.
ഒരു മാസം മുൻപ് അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച് അവിടെ ഖാലിസ്ഥാൻ പതാക കെട്ടിയ സംഭവം വിവാദമായിരുന്നു. ആ സംഭവത്തിന് പിന്നിലും ഇതേ ആളുകളാണ് എന്നാണ് സംശയിക്കപ്പെടുന്നത്.
Discussion about this post