കൊച്ചി: ഇന്ധന വിലവർദ്ധനവിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ, വിലവർദ്ധവിലൂടെ കിട്ടുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വയ്ക്കാൻ തയ്യാറുണ്ടോയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് ഇന്ധന വില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
നികുതി കുറയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നാണ് തോമസ് ഐസക്ക് പറയുന്നത്. എന്നാൽ മറ്റ് സർക്കാരുകൾ ഒന്നും ചെയ്യാത്തത് പോലെ പല തവണയായി കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ക്രൂഡോയിൽ വില, ഗതാഗത ചിലവ്, സംസ്കരണ ചിലവ്, കയറ്റുമതി കരാറുകൾ, നികുതി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണ്ണയിക്കപ്പെടുന്നത്. ആകെ ഇന്ധന വിലയുടെ പകുതിയിലധികവും നികുതിയാണ്. ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സർക്കാരുകൾ നികുതി ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post