ഡൽഹി: കർഷക സമരങ്ങളുടെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട കലാപകാരികളെ കുടുക്കാൻ പുതിയ നീക്കവുമായി ഡൽഹി പൊലീസ്. ഇതിനായി കലാപത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും ശേഖരിക്കാൻ നടപടി ആരംഭിച്ചു. കലാപത്തിന്റെ ദൃശ്യങ്ങൾ പങ്കു വെക്കാൻ പൊലീസ് പൊതുജനങ്ങളോടും മാധ്യമ പ്രവർത്തകരോടും അഭ്യർത്ഥിച്ചു.
ചിത്രങ്ങളും വീഡിയോകളും കൈമാറാൻ ഡൽഹി പൊലീസ് പ്രത്യേകം ഫോൺ നമ്പരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു ഈ മെയിൽ ഐഡിയും തയ്യാറാക്കിയിട്ടുണ്ട്. വിവരം പങ്കു വെക്കുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ചിത്രങ്ങളു വീഡിയോകളും 8750871237 എന്ന ഫോൺ നമ്പരിലോ [email protected] എന്ന മെയിൽ ഐഡിയിലോ അയക്കാം. റൂം നമ്പർ 215, സെക്കൻഡ് ഫ്ലോർ, ഓൾഡ് ഡെൽഹി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, ഐടിഒ, ഐപി എസ്റ്റേറ്റ്, ന്യൂഡൽഹി എന്ന വിലാസത്തിലും വിവരങ്ങൾ പങ്കു വെക്കാമെന്ന് പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post