ആറന്മുള: സുഗതകുമാരിയുടെ തറവാട്ട് വീടിനോട് ചേര്‍ന്നുള്ള കാവ് വീട്ടുകാരുടെ പോലും അനുമതിയില്ലാതെ പുരാവസ്തു വകുപ്പുകാര്‍ വെട്ടിത്തെളിച്ചു. കാവ് തീണ്ടരുതെന്നും കുളം നികത്തരുതെന്നും മരം മുറിക്കരുതെന്നും പറഞ്ഞ് കേരളം മുഴുവന്‍ പ്രചാരണം നടത്തിയ കവയത്രി മരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം. മാത്രമല്ല, കാവിലെ നാഗവിഗ്രഹങ്ങള്‍ക്ക് പെയിന്റടിക്കുകയും ചെയ്തു.
തറവാടും കാവും നോക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ബന്ധുവിനെ പോലും അറിയിക്കാതെയാണ് പുരാവസ്തു വകുപ്പുകാര്‍ കാവ് വെട്ടിത്തെളിച്ചത്. അവിടത്തെ ഒരു പുല്‍ക്കൊടി പോലും മാറ്റരുതെന്ന് സുഗതകുമാരി പറഞ്ഞിട്ടുള്ളതാണ്. ശിലകളില്‍ കൊത്തിയെടുത്ത് പ്രാണാംശം നല്‍കി പ്രാണപൂജ നടത്തി പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളില്‍ പെയ്ന്റ് അടിച്ചത് ചൈതന്യ ലോപമാണുണ്ടാക്കുക എന്നാണ് ആചാര്യമതം.
ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘം; സിആര്‍പിഎഫ് കോബ്രയ്ക്ക് ഇനി പെണ്‍കരുത്തും
മാത്രമല്ല, ഒരു പുല്ലുപോലും കിളിര്‍ക്കാത്ത വിധം, ഒരു തുള്ളി വെള്ളം പോലും മണ്ണിലേക്ക് ഇറങ്ങാത്ത വിധം നിലം മുഴുവന്‍ സിമന്റ് പാളികള്‍ വിരിച്ചിട്ടുമുണ്ട്. 64 ലക്ഷം രൂപ മുടക്കിയാണ് നവീകരണപ്രവര്‍ത്തനം എന്ന പേരില്‍ പുരാവസ്തു വകുപ്പ് ഈ നശീകരണപ്രവര്‍ത്തനം നടത്തിയത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ 7 പേരുടെ നിയമനം അംഗീകരിക്കാൻ നിയമം മാറ്റിയെഴുതി മന്ത്രിസഭ
കവയത്രിയുടെ കുടുംബം അറിയിച്ചതിനെ തുടർന്ന് ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
Discussion about this post