തിരുവനന്തപുരം ∙ ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കാവുന്നവരുടെ എണ്ണം 30ൽ നിന്നു 37 ആകുകയും ചെയ്യും.
കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫിൽപെട്ട ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പഴ്സനൽ സ്റ്റാഫ് സ്പെഷൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്.
പൊതുഭരണ വകുപ്പിന്റെ 2011 സെപ്റ്റംബർ 16ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പഴ്സനൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്കു മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വയ്ക്കാം.
ഡൽഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം; എന്‍.ഐ.എക്ക് വിവരം കൈമാറി മൊസാദ്
ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും. നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്നു മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം. ഈ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ മാസം മുതൽ പ്രാബല്യം നൽകിയാകും പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുക.
Discussion about this post