ന്യൂഡല്‍ഹി: സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ ആദ്യമായി വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍ വന്നു. ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ്. അറിയിച്ചു. ഹരിയാനയിലെ കാദര്‍പുര്‍ സിആര്‍പിഎഫ്. ക്യാമ്പില്‍ നടന്ന ചടങ്ങിലാണ് വനിതാവിഭാഗത്തെ കോബ്രയുടെ ഭാഗമാക്കിയത്.
സിആര്‍പിഎഫ്. ഡയറക്ടര്‍ ജനറല്‍ എ.പി. മഹേശ്വരി പങ്കെടുത്തു. മാവോവാദികളെ നേരിടാനുള്ള പ്രത്യേക സംഘമാണ് കോബ്ര. സേനയുടെ ആറു മഹിളാ ബറ്റാലിയനുകളില്‍നിന്ന് തിരഞ്ഞെടുത്ത 34 വനിതാ ഉദ്യോഗസ്ഥരാണ് സൈന്യത്തിലുള്ളതെന്ന് സിആര്‍പിഎഫ്. അറിയിച്ചു. വനമേഖലകളില്‍ സൈനികനീക്കം നടത്താന്‍ മൂന്നുമാസത്തെ പ്രത്യേക പരിശീലനം നല്‍കിയശേഷം ഇവരെ മാവോവാദി മേഖലകളില്‍ നിയമിക്കും.
മുഖ്യമന്ത്രിയുടെ ഓഫിസിൽ 7 പേരുടെ നിയമനം അംഗീകരിക്കാൻ നിയമം മാറ്റിയെഴുതി മന്ത്രിസഭ
കോബ്രയിലെ പുരുഷ കമാന്‍ഡോകള്‍ക്ക് നല്‍കുന്ന അതേ പരിശീലനമാണ് ഇവര്‍ക്കും നല്‍കുന്നത്.വനാന്തര്‍ഭാഗത്തെ കമാന്‍ഡോ ഓപ്പറേഷനുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍ (കോബ്ര) 2009-ലാണ് സിആര്‍പിഎഫ്. രൂപവത്കരിച്ചത്. ഇപ്പോള്‍ 10 ബറ്റാലിയനുകളിലായി 12,000 കമാന്‍ഡോകളാണുള്ളത്.
Discussion about this post