ഹൈദരാബാദ്: കഴിഞ്ഞ ദിവസം സൈബരാബാദ് പോലിസ് അറസ്റ്റ് ചെയ്ത എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയായ 21 കാരന്‍ പോലിസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍.ഹൈദരാബാദിനടുത്ത് ബഞ്ചാര ഹില്‍സില്‍ താമസിക്കുന്ന അബ്ദുള്‍ മജീദിനെ കഴിഞ്ഞ ദിവസമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ചില പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് അബ്ദുള്‍ മജീദ് അറസ്റ്റിലായത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അബ്ദുള്‍ മജീദ് 18 മാസത്തിനിടെ ഫേസ്ബുക്കിലൂടെ 200 ഓളം സ്‌ക്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുമായി സൗഹൃദത്തിലായി. ലൈംഗിക പ്രലോഭനത്തിലൂടെ ഇവരുടെ നഗ്ന ഫോട്ടോകള്‍ സ്വന്തമാക്കി സോഷ്യല്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.
മുറുക്കാന്‍ കടക്കാരന്റെ മകനായ അബ്ദുള്‍ മജീദ് പെണ്‍കുട്ടികളെ വലയിലാക്കാനായി എട്ട് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. പെണ്‍കുട്ടികളോട് മധുരമായ സംസാരിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയേടുത്തും, അത് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ ആവശ്യപ്പെട്ടുമാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്. പെണ്‍കുട്ടികളുമായി നടത്തിയ ചാറ്റിംഗിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അശ്ലീല സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ഇയാള്‍ എണ്‍പത്തി ആറായിരം രൂപ ഒരു വിദ്യാര്‍ത്ഥിനിയില്‍ തട്ടിയെടുത്തുവെന്നും പോലിസ് പറയുന്നു. മജീദിന്റെ തട്ടിപ്പിനെ കുറിച്ച് ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി തുറന്ന് പറഞ്ഞതിനെതുടര്‍ന്ന് മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് അബ്ദുള്‍ മജീദിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post