ഡല്‍ഹി: ഗ്രേറ്റ തുൻബെർഗിന്റെ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റ് പ്രചരിപ്പിച്ചതിന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ദിശ രവിയെ പിന്തുണച്ച് പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്.
21-കാരിയ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്ക് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ആക്രമണം ആണ്. നമ്മുടെ കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ല- എന്നാണ് കെജ്രിവാള് ട്വീറ്റ് ചെയ്തത്.
ശനിയാഴ്ചയാണ് ദിഷയെ ഡല്‍ഹി പോലീസ് കര്‍ണാടകയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ദിഷയെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Discussion about this post